Blogger പിന്തുണയോടെ.

2009, നവംബർ 15, ഞായറാഴ്‌ച

മാപ്പിള പ്പാട്ട്

രാവിന്‍ വിരിമാറില്‍ - രാക്കിളി മൂളുംബോള്‍
റഹ്മാനെ വിതുംബുന്നു ഞ്ഞാന്‍ .. ഈ രാവില്‍
റാഹിമെ...കേഴുന്നു ഞാന്‍..
അല തല്ലിയാര്‍ക്കുന്ന - കടലാണെന്‍ ഹൃദയം
അലയുന്നു മോചനം തേടി.. എന്നും
നിന്നെ നമിക്കുന്നു ഞാന്‍...
                                                               (രാവിന്‍ ...)
മനതാരില്‍ മിന്നുന്ന - മോഹന സ്വപ്നങ്ങള്‍
മനസ്സുള്ളില്‍ പുളകങ്ങള്‍ ചാര്‍ത്തി- പതിയെ
മുഖമാകെ മാറി ഞാന്‍ വഴിയേ...
കരയാത്ത ജീവിത- നൌകയുമേന്തി ഞാന്‍
കാണാത്ത കര തേടി നീങ്ങി- പതിച്ചൂ
കാണാ കയത്തില്‍ ഞാന്‍ വീണൂ...
                                                             ( രാവിന്‍ .....)
പാപ ഭാരത്താല്‍ - പാപിയായ് തീര്‍ന്ന എന്‍
പാപക്കറകള്‍ നീ മായ്ക്ക് - പരനെ
പരിഹാരം നീ എനിക്കേക്...
പുണ്ണ്യങ്ങള്‍ തീര്‍ത്ത് - പൂമാന്‍ റസൂലിന്‍
പാതയില്‍ നീയെന്നെ ചേര്‍ക്ക്-എന്നും
പരിശുദ്ധനായെന്നെ കാക്ക്...                (രാവിന്‍..........)

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP