Blogger പിന്തുണയോടെ.

2010, ഫെബ്രുവരി 23, ചൊവ്വാഴ്ച

ശബ്ദമുണര്‍ത്തിയ മാറ്റം



 
            ഒരപരിചിത ശബ്ദം....!പതിയെ അടുത്ത റൂമിനടുത്തേക്ക് നീങ്ങി...പതുങ്ങി പതുങ്ങി..!ഇരുട്ട് മൂടിയ റൂമില്‍ നിന്ന് പതിയെ ശബ്ദമുയരുന്നു..!?ഏങ്ങിക്കരയുന്നുമുണ്ട്...!വാതില്‍  തള്ളി നോക്കിയാലോയെന്ന് കരുതി..പക്ഷേ ശബ്ദ വ്യത്യാസം എന്നെ സ്തബ്ദനാക്കി..!!ഒന്നു കൂടി ശ്രദ്ധിച്ചു.."പ്രാര്‍ത്ഥനാ നിര്‍ഭരമായ ശബ്ദം..ആരാധനയില്‍ ആത്മാവ് തേങ്ങുന്നതിന്‍റെ  വിങ്ങല്‍..വിങ്ങലിലെന്‍റെ മനം കുളിര്‍ന്നു..രോമ കൂപങ്ങളില്‍ അഗ്നിയാളിപ്പയര്‍ന്നു...!നാവിറങ്ങിയ പോലെ..കാണാനുള്ള മോഹം മല കയറി..അന്യയായി ആരുമില്ലാത്ത എന്‍റെ വീട്ടില്‍...!അതും ഈ നട്ടപ്പാതിര നേരത്ത്..!വാതില്‍ മെല്ലെ തുറന്നു...ഉള്ളില്‍ ഭയമില്ലാതല്ല...! ഇരുട്ടില്‍ ഒന്നും കാണാനില്ല.നേരിയ വെട്ടം വന്നു.. കട്ടിലില്‍ നിന്ന് താഴെ വീണ നിലയില്‍..! അസഹ്യമായ വേദനയില്‍ പുളയുന്ന പോലെ..!?തറയില്‍ നെറ്റിയമര്‍ത്തിക്കിടന്നു കരയുന്നു..?!ഞാനടുത്തെത്തി...കാര്യം ബോധ്യമായി. അവര്‍ സുജൂദിലാണ്...രാത്രിയുടെ നിശ്ശബ്ദയെ സഫലമാക്കാനുള്ള ശ്രമത്തിലാണ്...കാലില്‍ നീരു കെട്ടിയ പ്രവാചകനെ ഞാന്‍ ഓര്‍ത്തു പോയി..!!ആരോഗ്യവാനായ എന്നെയും..!?എന്നെ അത്ഭുതപ്പെടുത്തിയത് മറ്റാരുമല്ല..'വല്യുമ്മ..!'പ്രായാധിക്യം വല്ലാതെ പിടി കൂടിയിട്ടുണ്ടവരെ...നില്‍ക്കാന്‍ പോലും വയ്യ...!തലയിലും കാലിലും അസഹ്യമായ വേദന...എന്നിട്ടും...!!ആരോഗ്യ ദൃഢഗാത്രനായ ഞാന്‍..?ഓഹ് ചിന്തിക്കാന്‍ പോലും വയ്യ...!എന്നെ ചിന്തകള്‍ വരിഞ്ഞു മുറുക്കി...യവനത്തിന്‍റെ യാന്ത്രികതയില്‍ ഞാന്‍ നിശ്ചലനായി..!ഒന്നും എന്‍റെ ചലനങ്ങളല്ല...ആരോഗ്യത്തിന്‍റെ മൂര്‍ത്ത ഘട്ടത്തിലെന്‍റെ ചെയ്തികള്‍...!?എന്‍റെ താല്പര്യങ്ങള്‍ അനുസരിക്കുന്നതിലെ കൃത്യത...?എന്നിട്ടും തന്നവനോടുള്ള നന്ദിയുടെ ബാല പാഠം പോലും..?വൃദ്ധയായ അവരുടെ അടുത്ത്- നില്‍ക്കാനെനിക്കെന്തര്‍ഹത.?? ഞാന്‍ ഉറച്ചുറങ്ങുംബോള്‍ അവര്‍ ഉറച്ചു നില്‍ക്കുന്നു...!!ഞാന്‍ സ്വപ്നത്തില്‍ മുഴുകുംബോള്‍ അവര്‍ ആരാധനയിലും...!!എന്‍റെ ചോദ്യം എന്നെത്തന്നെ തുറിച്ച് നോക്കുന്നു...?!ഇത്ര അടുത്തുള്ളത് മനസ്സിലാക്കാന്‍ എത്ര വഴി ദൂരം ഞാന്‍ നടന്നു...?! എങ്ങോ  കേട്ടു മറഞ്ഞ ആ വാക്കുകള്‍ എന്നെ വല്ലാതെ പിടിച്ചുലക്കുന്നു.."നിന്‍റെ യുവത്വം എന്തിലാണ്ഉപയോഗിച്ചത്..നശിപ്പിച്ചത്..?!"
ഉത്തരം ടെലിവിഷനായി രൂപാന്തരപ്പെടും..ഉറക്കവും മറ്റാസ്വാദനവും അതിന് സാക്ഷികളാവും...ദൈവ കോപത്തിന്‍റെ വഴികള്‍ എന്നെ അഴികളിലാക്കി..അഴുക്കിലും.!! ഇനി മുന്നറിയിപ്പുകാരനായി ആരു വരാന്‍..? കേള്‍വിക്കപ്പുറത്ത് കാഴ്ചയായത് വന്നു...ഞാന്‍ തുടങ്ങിക്കഴിഞ്ഞു...എന്‍റെ വല്യുമ്മ...എല്ലാറ്റിനും കാരണമായവര്‍...മറ്റുള്ളവരെ ഉപദേശിക്കുന്നതിന്ന് മുംബേ സ്വന്തത്തെ നേര്‍ക്ക് നടത്തിയവര്‍...അതു വഴി ചുറ്റുപാടുള്ളവരെയും...വിശ്വാസിയുടെ വെട്ടം ഇത്രമേല്‍ ആകര്‍ഷകമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു...!നന്ദി മുഴുവന്‍ അല്ലാഹുവിന്ന്...ശബ്ദമായെത്തി എന്നെ ഉണര്‍ത്തിയ വല്യുമ്മയ്ക്കും..!.

****-----****
മൊഴി മാറ്റം അറബിയില്‍ നിന്ന്.
കടപ്പാട്:-
* മുറാം മുഹമ്മദ് സ്വാലിഹ് അല്‍ മഹമൂദ് - റിയാദ്- مجلة حياة العدد
 (വിശദീകരണത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്)

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP