Blogger പിന്തുണയോടെ.

2010, ഏപ്രിൽ 2, വെള്ളിയാഴ്‌ച

മരിക്കണം

(അലിയ്യുബിന്‍ ഹുസൈന്‍ ബിന്‍ അലി(റ) എന്ന മഹാ കവിയുടെ മരണം എന്ന  കാവ്യത്തെ,
മൊഴിമാറ്റം ചെയ്ത അബ്ദുല്‍ വാജിദ് റഹ്മാനിയുടെ ഗദ്യത്തെ പദ്യമാക്കാനുള്ള ഒരു എളിയ ശ്രമം.12 വരികള്‍ മാത്രം)
*                *                 *            *

ശാമിലും യമനിലുമുള്ള  വിദേശി-
കളല്ല വിദേശികളറിയുക നാം
ആറടി മണ്ണിന്‍റെ ചൂടില്‍ പുടവയില്‍
കഴിയുന്നവരാണു വൈദേശികള്‍..

ഏകനായ് കഴിയുന്നവന്നുണ്ട് നമ്മളില്‍
അവകാശ വാദത്തിന്‍ ശേഷിപ്പുകള്‍
ഈ നാട്ടില്‍,വീട്ടില്‍ സസുഖം വസിക്കുന്ന
നമ്മളില്‍ കടമയാണോര്‍ത്തീടണം..

വിട ചൊല്ലി പോയൊരാ പഥികനാം ഏകനെ
ആട്ടരുതാരുമെ ചീത്തയാലെ,
കാലം കൊടുത്തൊരാ നിന്ദയിലിന്നവന്‍
ദു:ഖ ഭാരത്താല്‍ കഴിഞ്ഞിടുമ്പോള്‍ 

കാതങ്ങളെത്രയോ താണ്ടാനിരിക്കുന്നു
കരുതിയ പാഥേയം മതിവരില്ലാ,
ശക്തി ശയിച്ചോരെന്‍ അന്തരാളങ്ങളില്‍
മരണത്തിന്‍ മണിയൊച്ച കേട്ടിടുന്നു

എണ്ണിയാല്‍ തീരാത്ത പാപങ്ങളാണെനി-
ക്കൂട്ടിനായുള്ളതെന്നറിഞ്ഞില്ല ഞാന്‍
എന്‍ ചലനമറിയുന്ന ലോകൈക നാഥന്‍
അറിയുന്നു കര്‍മ്മത്തിന്നിരു വശങ്ങള്‍

സമയവും,മാപ്പും തന്നൊരിപ്പാപിയെ
നാഥന്‍ നയിക്കുന്നു നേര്‍വഴിയെ..
അല്ലാഹുവിന്‍ കരുണ കാണാതെ പോകുന്ന
പാപി ഞാന്‍ പാപങ്ങളേറ്റിടുന്നു..

ഭയ ലേശമില്ലാതെ,ദുഖ:ങ്ങളില്ലാതെ
ഖേദത്തിന്‍ കണ്ണു നീരൊട്ടുമേയില്ലാതെ,
എത്രയോ ധന്യമാം സമയങ്ങളാണെന്നില്‍
പറയാതെ പോയതെന്നോര്‍ത്തു ഞാനെ..

കൊട്ടിയടച്ചൊരാം വാതിലുകള്‍ക്കപ്പുറത്തെ-
ത്രയോ പാപങ്ങള്‍ ചെയ്തു തീര്‍ത്തു,
നാഥന്‍റെ വീക്ഷണം കാണാതെ പോയ-ഞാന്‍
കുറ്റമായ് കൃത്യങ്ങളെത്ര ചെയ്ത.

അശ്രദ്ധമായ് ചെയ്ത കുറ്റങ്ങളത്രയും
ആലേഖനം ചെയ്തു വെച്ചിടുന്നു..
ഖേദ ഭാരത്തിന്‍ മിച്ചത്തിനാലെന്‍റെ
മാനസം ഉരുകിയൊലിച്ചിടുന്നു..

പൊട്ടിക്കരയുവാനെന്നുള്ളം കേഴുന്നു
ഓര്‍ത്തോര്‍ത്ത് വാവിട്ടു കരയുവാനും
മനസ്സിന്‍റെ മന്ത്രണംഓര്‍മ്മപ്പെടുത്തലായ്
ദുഖത്തിനാര്‍ദ്രതയിലിഴുകട്ടെ ഞാന്‍

ആക്ഷേപമായെന്നെ തള്ളിപ്പറയുന്ന
ആക്ഷേപി-നീ-നിറുത്തീടുമല്ലോ..
സാഹചര്യത്തിന്നടിമ ഞാനെന്നു നീ
അറിയുകില്‍ മാപ്പു നെല്‍കീടുമല്ലോ..

കണ്ണു നീര്‍ തുള്ളികളൊഴുകട്ടെ ധാരയായ്
ഇട തടവില്ലാത്ത ചാലുകളായ്..
ഞെട്ടറ്റു വീഴുന്ന തുള്ളിയിലൊരു കണം
മാത്രം മതി വരും രക്ഷയേകാന്‍.  

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP